തിരുവനന്തപുരം: ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ അമ്മ ഗോമതി അന്തരിച്ചു. 90 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
കഴിഞ്ഞ ഏതാനും നാളുകളായി ഗോമതി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് അവർക്ക് ഓർമ്മ പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ അസുഖം മൂർച്ഛിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇന്ദൻസിന്റെ അച്ഛന്‍ കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. ഇവരുടെ ഒന്‍പത് മക്കളില്‍ മൂന്നാമനാണ് ഇന്ദ്രന്‍സ്.
ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ അമ്മ അന്തരിച്ചു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments