കഴക്കൂട്ടം: മൺവിള, കുന്നിൽ, എ.സി.ആർ.എ(ആലംകോട് റസിഡന്റ്സ് അസോസിയേഷൻ), D - 7, ഉത്രാടത്തിൽ ലഫ്.കേണൽ പ്രസന്നകുമാർ (69) നിര്യാതനായി. ആം ആദ്മി പാർട്ടി രാഷ്ട്രീയത്തിൽ ആകൃഷ്ടനായി സ്വന്തം ആഫീസ് സമുച്ഛയം ആദ്യ ഘട്ടങ്ങളിൽ ഒരു രൂപാ വാടകയ്ക്ക് നൽകാൻ സന്മനസു കാണിച്ച വ്യക്തിത്വമായിരുന്നു ലഫ്. കേണൽ പ്രസന്ന കുമാർ. ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ച അദ്ദേഹം അഴിമതി വിരുദ്ധ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി ആം ആദ്മി പാർട്ടിയിലൂടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രായം തളർത്താത്ത മനസ്സുമായി ഗോവയിൽ പോവുകയും ശാരീരിക അസ്വാസ്ഥ്യങ്ങൾ പോലും വക വെക്കാതെ പരിമിതമായ സൗകര്യത്തിൽ ദിവസങ്ങളോളം തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ മടി കാണിക്കാത്ത യഥാർത്ഥ ആം ആദ്മി പാർട്ടി ആദർശം ഉൾക്കൊണ്ട മഹത് വ്യക്തിത്വമായിരുന്നു. ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാ കൺവീനർ മെൽവിൻ വിനോദ്, ഭരതൻ, സബീർ അബ്ദുൽ റഷീദ്, സമിൻ സത്യദാസ്, ക്യാപ്റ്റൻ ഗ്രിഗറി ഫെർണാണ്ടസ്, ജയ കൃഷ്ണൻ, മുരളി, വിഷ്ണു എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹം ഇന്നു വൈകുന്നേരം 5 മണിക്ക് വീട്ടു വളപ്പിൽ സംസ്ക്കരിച്ചു.
നിര്യാതനായി: ലഫ്.കേണൽ പ്രസന്നകുമാർ (69)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments