/uploads/news/326-IMG_20190226_144037.jpg
Obituary

പാമ്പു കടിയേറ്റു മരിച്ചു. (ലതിക കുമാരി ( 5 1 )


മംഗലപുരം : മംഗലപുരം കുന്നുവിള ശ്രീനിലയം ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ലതിക കുമാരി (51) പാമ്പു കടിയേറ്റു മരിച്ചു. ഇന്നലെ (തിങ്കളാഴ്ച) വൈകിട്ട് 6.45-ന് സഹോദരന്റെ വീട്ടിൽ പോയി സഹോദരന്റ മകൻ ഏഴാം ക്ലാസുകാരനായ ഗോകുൽ കൃഷ്ണനോടൊപ്പം മടങ്ങവെയാണ് സംഭവം. 7.15 ഓടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാവ്: ലീലാമ്മ. മക്കൾ: ബിന്ദു, ബാലു കൃഷ്ണൻ. മരുമകൻ: അരുൺ കുമാർ. മൃതദേഹം ഇന്നു വൈകുന്നേരം 7 മണിക്ക് സംസ്കരിച്ചു. സഞ്ചയനം മാർച്ച് 3 ഞായറാഴ്ച 8.30ന്.

പാമ്പു കടിയേറ്റു മരിച്ചു. (ലതിക കുമാരി ( 5 1 )

0 Comments

Leave a comment