കഴക്കൂട്ടം: പാമ്പ് കടിയേറ്റ് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. പോത്തൻകോട്, കീഴാവൂർ, വെള്ളൂർ, കീഴേ പുത്തൻ വീട്ടിൽ സുരേഷ് കുമാർ (38) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. മിനിഞ്ഞാന്ന് രാത്രി കീഴാവൂർ റോഡിൽ കൂടി നടന്നു പോവുമ്പോൾ കാലിൽ എന്തോ കടിച്ചു. കാലിൽ കമ്പ് കൊണ്ടതായിരിക്കുമെന്ന് വിചാരിച്ച് വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു. എന്നാൽ പിറ്റേന്ന് ശരീരത്തിൽ നീരു വന്നതായി കാണപ്പെടുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിലും ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. പരേതനായ സുന്ദരേശൻ നായർ പിതാവും, സരസ്വതി അമ്മ എസ്. മാതാവുമാണ്. അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ മണികണ്ഠൻ, ജയകുമാരൻ.എസ് എന്നിവർ സഹോദരങ്ങളാണ്.
പാമ്പ് കടിയേറ്റ് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments