പോത്തൻകോട്: ബൈക്ക് യാത്രയ്ക്കിടെ പാവൂക്കോണത്ത് കുഴിയിൽ വീണ് ചികിത്സയിലായിരുന്ന യാത്രികൻ മരിച്ചു. കണിയാപുരം മസ്താൻ മുക്ക് നൂർ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന കല്ലറ വി.എൽ.എസ് മൻസിലിൽ ഷിബു ഷുക്കൂർ (47) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 16-ാം തീയതി രാത്രി പന്ത്രണ്ടര മണിയ്ക്ക് ബൈക്ക് നിയന്ത്രണം വിട്ട് പോത്തൻകോട് പോലീസ് സ്റ്റേഷനു താഴെ പാവൂക്കോണത്തെ മുപ്പത് അടി ആഴമുള്ള കുഴിയിലേക്കു മറിഞ്ഞു വീഴുകയായിരുന്നു. എന്നാൽ രാവിലെ ആറര മണിയോടെയാണ് അപകടത്തിൽ പരിക്കേറ്റ നിലയിൽ ഷിബുവിനെ നാട്ടുകാർ കണ്ടത്. ഉടൻ തന്നെ പോത്തൻകോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന് എസ്.ഐ അജീഷിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് ഷിബുവിനെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ 12.15 മണിക്ക് മരണമടഞ്ഞു. ഭാര്യ: സജിതാ ബീവി. മക്കൾ: ആദിയ ജബിൻ, ആദം ജബിൻ.
ബൈക്ക് യാത്രയ്ക്കിടെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന യാത്രികൻ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments