കഴക്കൂട്ടം: ഭർത്താവുമൊത്ത് ബൈക്കിൽ പോകവേ കാറിടിച്ച് വീഴ്ത്തി പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഴക്കൂട്ടം കരിയിൽ കിഴക്കിൻകര വീട്ടിൽ മാഹീൻ കണ്ണിന്റെ ഭാര്യ ഫാത്തിമ ബീവി (48)യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്ക് ഇരുവരും ബൈക്കിൽ ആറ്റിങ്ങലിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകുമ്പോൾ പിന്നാലെ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇവരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഇന്നലെയാണ് മരിച്ചത്. മക്കൾ: ഷഫീക്ക്, ഷഫീക്കാ, ഷമീൻ, മരുമകൻ: ഫിറോസ്. ഖബറടക്കം ഇന്ന് (ശനി) വൈകിട്ട് കഴക്കൂട്ടം ഖബറടി മുസ്ളീം ജമാഅത്തിൽ നടക്കും.
ഭർത്താവുമൊത്ത് ബൈക്കിൽ പോകവെ കാറിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments