കഴക്കൂട്ടം: മധ്യവയസ്കനെ വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മൺവിള കിഴക്കുംകര കുഴിവിളാകത്തു വീട്ടിൽ സാംബശിവൻ (60) നെയാണ് പൊള്ളലേറ്റു മരിച്ച നിലയിൽ ഇന്ന് രാവിലെ നാട്ടുകാർ കണ്ടത്. ബന്ധുക്കളിൽ നിന്നകന്നു മാറി ഒറ്റക്ക് താമസിച്ചു വരികയായിരുന്നു സാംബശിവൻ. ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്നാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുമ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മധ്യവയസ്കൻ വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments