/uploads/news/news_മുതിർന്ന_പത്ര_പ്രവർത്തകനായ_യു.വിക്രമൻ_(6..._1695316220_2804.jpg
Obituary

മുതിർന്ന പത്ര പ്രവർത്തകനായ യു.വിക്രമൻ (66) അന്തരിച്ചു


തിരുവനന്തപുരം: മുതിർന്ന പത്ര പ്രവർത്തകനും, സി.ഉണ്ണിരാജയുടെ മകനും, സി.പി.ഐ നേതാവുമായിരുന്ന തിരുവനന്തപുരം, വലിയവിള, മൈത്രി നഗറിൽ യു.വിക്രമൻ (66) അന്തരിച്ചു. 

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കേരള ജേർണലിസ്റ്റ് യൂണിയൻ (KJU) സ്ഥാപകാംഗമായിരുന്നു.

ജനയുഗം മുൻ കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സീതാ വിക്രമൻ. മകൻ: സന്ദീപ് വിക്രമൻ.

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

0 Comments

Leave a comment