/uploads/news/992-IMG-20190923-WA0023.jpg
Obituary

മുരുക്കുംപുഴയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു


മുരുക്കുംപുഴ: മുരുക്കുംപുഴയിൽ പാളം മുറിച്ച് കടക്കുന്നതിനെ ട്രെയിനിടിച്ച് യുവാവ് മരിച്ചു. മുരുക്കുംപുഴ, വരിക്ക മുക്കിൽ ഫക്രുദ്ദീൻ - റജില ദമ്പതികളുടെ മകൻ റിസാഫ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടര മണിയോടെ റെയിൽ പാളം മുറിച്ചു കടക്കുമ്പോണ് അപകടം നടന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വൈകുന്നേരം മുരുക്കുംപുഴ, പാണൂർ ജുംഅ മസ്ജിദിൽ ഖബറടക്കി. എസ്.ഐ.ഒ ചിറയിൻകീഴ് ഏര്യ സെക്രട്ടറിയാണ് റിസാഫ്. വെഞ്ഞാറമൂട് എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി വിദേശത്തു ജോലി ശരിയായി പോകാൻ തയാറായി നിൽക്കുകയായിരുന്നു.

മുരുക്കുംപുഴയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു

0 Comments

Leave a comment