കഴക്കൂട്ടം: മൺവിളയിൽ അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മൺവിള മുസ്ലിം പള്ളിക്ക് സമീപം കച്ചാലിൽ വീട്ടിൽ സൈനുലാബ്ദീന്റെ ഭാര്യ ലൈലബീവി (62) യെയാണ് അടുത്ത വീട്ടിലെ മോഹനൻ എന്നയാളിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ (തിങ്കൾ) രാത്രി 8.30 നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതൽ ലൈലാ ബീവിയെ കാണാനില്ലായിരുന്നു. വീട്ടുകാർ അന്വേഷണം നടത്തുന്നതിനിടയിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കഴക്കൂട്ടത്ത് നിന്ന് അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. ലൈലാ ബീവിയ്ക്ക് മാനസിക പ്രശ്നം ഉള്ളതായും മരണത്തിൽ ദുരൂഹതയില്ലെന്നും പോലിസ് പറഞ്ഞു. ലൈലബീവിയ്ക്ക് 2 പെൺമക്കളാണ്. സജീന ബീവി, ഷാഹിദ ബീവി.
മൺവിളയിൽ അയൽവാസിയുടെ കിണറ്റിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments