കൊച്ചി: പ്രശസ്ത സിനിമാതാരം റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ്. നാടക വേദികളിലൂടെയാണ് റിസബാവ അഭിനയ രംഗത്തേക്ക് വരുന്നത്.1984ൽ വിഷുപക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയതെങ്കിലും ഈ സിനിമ റിലീസ് ആയില്ല. 1990ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതിയിലൂടെയായിരുന്നു സിനിമയിലേക്കുള്ള രണ്ടാംവരവ്. എന്നാൽ 1990 ൽ തന്നെ സിദ്ധിഖ് ലാലിന്റെ ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷമാണ് അദ്ദേഹത്തിന് ശ്രദ്ധ നേടിക്കൊടുത്തത്.150 ൽ പരം സിനിമകളിലും ഇരുപതോളം സീരിയലുകളിലുംഅഭിനയിച്ചു.ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്ന റിസബാവ തലൈവാസൽ വിജയ് അടക്കമുള്ളവർക്ക് ശബ്ദം നൽകിയിട്ടുണ്ട്.നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും റിസബാവ അഭിനയിച്ചു. ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായിരുന്നു
റിസബാവ ഓർമ്മയായി.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments