കഴക്കൂട്ടം, തിരുവനന്തപുരം: ഇന്നലെ രാത്രി ആക്കുളം ലുലുമാളിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹലായിസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ ഉടമ ഷിയാസിന്റെ ഇളയ സഹോദരൻ ഷിബിൻ (37) ആണ് മരണമടഞ്ഞത്. റോഡ് മുറിച്ചു കടക്കാൻ നിന്ന ഷിബിൻ, നിജാസ് എന്നിവരെ നിയന്ത്രണം വിട്ടു പാഞ്ഞു വന്ന കാർ (TN38BB3377) ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഷിബിൻ ഇന്ന് രാവിലെ 10:30 മണിയോടെ മരിക്കുകയായിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളും ഒരു കാറും ഇടിച്ചു തകർത്തു.

ഡ്രൈവിങ്ങിൽ കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പേട്ട പോലീസ് പറഞ്ഞു.
ഹലായിസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ ഉടമ ഷിയാസിന്റെ ഇളയ സഹോദരൻ ഷിബിൻ (37) ആണ് മരണമടഞ്ഞത്.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments