പോത്തൻകോട്: കൊഞ്ചിറ കോട്ടറ വീട്ടിൽ കെ.ഗോപി നായരുടെ മകൻ അജയഘോഷ് (35) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 16 (ഞായറാഴ്ച) രാത്രി 7 മണിയോടെ കന്യാകുളങ്ങര പെട്രോൾ പമ്പിന് സമീപം വെച്ചാണ് അജയഘോഷ് ബൈക്ക് അപടത്തിൽപ്പെട്ടത്. അപകടത്തിൽ തലയ്ക്ക് സാരമായ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ ചികിത്സയിലായിരിക്കെ ഇന്നലെ ഉച്ചയോടു കൂടി മെഡിക്കൽ കോളേജിൽ വച്ച് നിര്യാതനാവുകയായിരുന്നു. മാതാവ്:ഓമനയമ്മ ടീച്ചർ ഭാര്യ: അശ്വതി. മക്കൾ: ഐശ്വര്യ, ആരാധ്യ. വിദ്യ, വീണ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പോസ്റ്റ്മാർട്ടത്തിനു ശേഷം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 12 മണിക്ക് സംസ്ക്കരിക്കും.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments