പോത്തൻകോട്: ശാന്തിഗിരി ആശ്രമം പ്രസിഡന്റും ഗുരുധർമ്മ പ്രകാശസഭയിലെ ഏറ്റവും മുതിർന്ന അംഗവുമായ സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി ഗുരുജ്യോതിയിൽ ലയിച്ചു. ഇന്ന് (2-9-2019) രാത്രി 9.15ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചാണ് അന്ത്യം. ചുമയും ശ്വാസ തടസവും ഉണ്ടായതിനെ തുടർന്ന് ആഗസ്ത് 22 നാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം ആരോഗ്യ സ്ഥിതി മോശമായതിനാൽ അതീതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ചടങ്ങുകൾ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കും. രാവിലെ മുതൽ പൊതുദർശനം ഉണ്ടായിരിക്കും. കോട്ടയം കൂരോപ്പട എന്ന സ്ഥലത്ത് ഒരു പുരാതന ക്രിസ്ത്യൻ കുടുംബത്തിൽ തോമസിന്റെയുംഅക്കാമ്മയുടെയും മകനായി 1948 മെയ് അഞ്ചിന് ജനനം. ഒരു ജ്യേഷ്ഠ സഹോദരനും രണ്ട് സഹോദരിമാരും ഉണ്ട്. പത്താം വയസ്സിൽ മാതാപിതാക്കളോടൊപ്പം ആദ്യം കുമിളിയിലും പിന്നെ അമരാവതിയിലും താമസമാക്കി. അവിടെ വച്ച് തയ്യൽ പഠിച്ചു. നല്ലതയ്യൽക്കാരനായി.1976 ൽ ആദ്യമായി ഗുരുവിനെ കണ്ടുമുട്ടുന്നു. പിന്നീട് ഗുരുവിന്റെ ശിഷ്യനായി, സന്ന്യാസിയായി വർഷങ്ങളോളം കേന്ദ്രാശ്രമത്തിൽ കർമ്മം ചെയ്തതിനുശേഷം കല്ലാർ (ഇടുക്കി), എറണാകുളം ആശ്രമങ്ങൾ കേന്ദ്രമാക്കി. ആശ്രമത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. തികച്ചും ലളിത ജീവിതത്തിനും വിനയപ്പെട്ട മനസ്സിനും ഉടമ. തന്നെ പൂർണ്ണമായും ഗുരുവിൽ സമർപ്പിച്ച് ത്യാഗപ്പെട്ട കർമ്മത്തിലൂടെ പുണ്യാർജിതമാക്കിയ ഒരു സുകൃത ജന്മം.
ശാന്തിഗിരി ആശ്രമം പ്രസിഡനന്റ് സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments