കണിയാപുരം; സൗദി: സൗദിയിലെ റിയാദിൽ വച്ചുണ്ടായ വാഹനാപകടത്തിൽപ്പെട്ട് മരണമടഞ്ഞ കണിയാപുരം സ്വദേശി സുധീറിന്റെ മയ്യിത്ത് നാളെ (13/03/2025 വ്യാഴാഴ്ച്ച) നാട്ടിലെത്തിക്കും. രാവിലെ 07:00 മണിയോടു കൂടി കണിയാപുരം മുസ്‌ലിം ഹൈസ്കൂളിന് സമീപമുള്ള വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം 8:30 നകം കണിയാപുരം കുമിളി മുസ്‌ലിം ജമാഅത്തിൽ ഖബറടക്കും.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച സൗദിയിലെ റിയാദ് വാദി ലബനിൽ എക്സിറ്റ് 33ലെ നജ്റാൻ സ്ട്രീറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽപ്പെട്ട് കണിയാപുരം മുസ്ളീം ഹൈസ്ക്കൂളിനു സമീപം താമസിക്കുന്ന സുധീർ ഇബ്രാഹിം (47) മരണമടഞ്ഞത്. ജോലി കഴിഞ്ഞ് പുലർച്ചെ 12:30 മണിയോടെ സൈക്കിളിൽ താമസ സ്ഥലത്തേയ്ക്ക് മടങ്ങിപ്പോകുമ്പോൾ പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ചിടുകയായിരുന്നു.
പരിക്കേറ്റ സുധീറിനെ വാഹനമോടിച്ച അറബിയായ ഡ്രൈവർ തന്നെ ആശുപത്രിയിലെത്തിച്ചു ചികിസയ്ക്കു വിധേയനാക്കി. ഗുരുതരമായി പരിക്കേറ്റ സുധീറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രാവിലെ 06:00 മണിയോടെ മരണമടയുകയായിരുന്നു.
രണ്ടു വർഷമായി ഡി.എച്ച്.എൽ കമ്പനിയുടെ വാദി ലബൻ ബ്രാഞ്ചിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയിട്ട് മൂന്നുമാസമേ ആയുള്ളൂ. മുസ്ലിം ഹൈസ്കൂളിലെ ക്ലർക്കായി വിരമിച്ച പരേതനായ ഇബ്രാഹിമിന്റെയും സുലേഖയുടെയും മകനാണ് സുധീർ. വിവാഹിതനാണ്. 2 കുട്ടികളുണ്ട്.
നാളെ രാവിലെ 07:00 മണിയോടു കൂടി കണിയാപുരം മുസ്‌ലിം ഹൈസ്കൂളിന് സമീപമുള്ള വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം 8:30 നകം കണിയാപുരം കുമിളി മുസ്‌ലിം ജമാഅത്തിൽ ഖബറടക്കും

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments