തിരുവനന്തപുരം: മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര പുറപ്പെട്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും സൗന്ദര്യം തുളുമ്പുന്ന "വാഗമൺ".
കേരള സംസ്ഥാനത്തിലെ ഇടുക്കി - കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദ സഞ്ചാര കേന്ദ്രം.
യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ജൂൺ 4, 5 തീയതികളിലാണ് ഉല്ലാസ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്
ജൂൺ 4 (ശനിയാഴ്ച) വെളുപ്പിന് നെയ്യാറ്റിൻകര യൂണിറ്റിൽ നിന്നും തിരിക്കുന്ന ആദ്യ ദിവസത്തെ ട്രിപ്പ് എട്ടു മണിയോടെ ഭക്ഷണം കഴിച്ച് പത്തുമണിയോടെ കുമരകത്ത് എത്തിച്ചേർന്ന്
16.30 വരെ (ഭക്ഷണം ഉൾപ്പെടുന്ന) ഹൗസ് ബോട്ട് യാത്ര. അഞ്ചു മണിയോടെ വാഗമണ്ണിലേക്ക്. 19.30 ന് വാഗമണ്ണിൽ ക്യാമ്പ് ഫയറും, ഡിന്നറും. തുടർന്ന് വാഗമണ്ണിൽ സ്റ്റേ.
ജൂൺ 5 (ഞായറാഴ്ച) എട്ടുമണിയോടെ ഭക്ഷണം കഴിച്ച് സൈറ്റ് സീയി०ഗ് . 13.00 മണിയോടെ ഭക്ഷണം കഴിഞ്ഞ് 14.00 മണിയോടെ പരന്തുo പാറയിലേയ്ക്ക് പുറപ്പെടുന്നു അവിടെയുള്ള കാഴ്ചകൾ കണ്ടതിന് ശേഷം .18.30 മണിയോടുകൂടി നെയ്യാറ്റിൻകരയിലേക്ക് തിരിക്കുന്നു.
കെ എസ് ആർ ടി സി കോട്ടയത്തു നിന്നും ഏകദേശം 65 കിലോമീറ്ററോളം ദൂരം താണ്ടിയാൽ ഈ പ്രദേശത്തെത്തിപ്പെടാം.
ഒരാളിൽ നിന്നും 2950 രൂപയാണ് ഈടാക്കുന്നത് (ബസ്, ബോട്ട് നിരക്ക്, താമസസൗകര്യം,ഭക്ഷണം എന്നിവ ഉൾപ്പെടെ)
കുമരകത്ത് എത്തിച്ചേരുന്നതിനു മുമ്പുള്ള ഭക്ഷണത്തിനും പരുന്തുംപാറയിൽ നിന്ന് തിരിച്ചു നെയ്യാറ്റിൻകരയിലേയ്ക്ക് വരുന്ന സമയത്തുള്ള ഭക്ഷണത്തിനും തുക കരുതേണ്ടതാണ്.
നെയ്യാറ്റിൻകരയിൽ നിന്ന് കുമരകം വാഗമണിലേക്ക് ഒരു ഉല്ലാസയാത്ര





0 Comments