രാഷ്ട്രീയപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആളുകൾ പലരീതിയിൽ ജീവിതത്തിൽ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഹരിയാന സ്വദേശി രാഷ്ട്രീയ വിരോധം കൊണ്ടുപോയത് പുതിയ തലത്തിലേക്ക്. മകളുടെ വിവാഹ ക്ഷണക്കത്താണ് തന്റെ രാഷ്ട്രീയം തുറന്നുപറയാൻ അദ്ദേഹം ഉപയോഗിച്ചത്.വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ പുതിയ രീതി അവലംബിച്ചത്. ഡിസംബർ ഒന്നാം തീയതി നടക്കുന്ന മകളുടെ വിവാഹത്തിൽ നിന്ന് ബിജെപി, ആർഎസ്എസ്, ജെജെപി (ജൻനായക് ജനതാ പാർട്ടി) പ്രവർത്തകർ വിട്ടുനിൽക്കണമെന്നാണ് ക്ഷണക്കത്തിൽ അച്ചടിച്ചത്. വാർത്താ ഏജൻസിയായ യുഎൻഐയാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.ദയവായി ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ വിവാഹത്തിൽ നിന്ന് വിട്ടുനിൽക്കണം എന്ന് അച്ചടിച്ച വിവാഹ ക്ഷണക്കത്താണ് ഇന്റർനെറ്റിൽ വൈറലായത്.
മകളുടെ വിവാഹമാണ്, ബി.ജെ.പി, ആർ.എസ്.എസ്, ജെ.ജെ.പി നേതാക്കൾ ദയവായി പങ്കെടുക്കരുത്.





0 Comments