തൃശൂർ: പോക്സോ കേസിൽ യുവാവിനെ 50 വർഷം കഠിന തടവ് വിധിച്ച് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം പോർക്കളം സ്വദേശി സായൂജിനെ ആണ് കുന്നംകുളം അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. 60,000 രൂപ പിഴയും പ്രതി ഒടുക്കണം. 2018 ഫെബ്രുവരി മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനു പിന്നാലെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
കുന്നംകുളം പോർക്കളം സ്വദേശി സായൂജിനെ ആണ് കുന്നംകുളം അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.





0 Comments