/uploads/news/news_പോക്സോ_കേസ്:_നടൻ_കൂട്ടിക്കൽ_ജയചന്ദ്രൻ_പോ..._1738229201_7724.jpg
POCSO

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി


കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലാണ് ജയചന്ദ്രൻ ഹാജരായത്. നേരത്തെ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കും വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രിം കോടതി നിർദേശിച്ചിരുന്നു.

ജയചന്ദ്രനെതിരെ കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഏഴ് മാസമായി കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണ്. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്.

നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്.

0 Comments

Leave a comment