ന്യൂഡൽഹി: പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി ഹാസ്യനടനും മിമിക്രി താരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചു. നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുൻകൂർ ജാമ്യം തേടി കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചത്. ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ കേരള പോലീസ് നടനെതിരേ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അഭിഭാഷകൻ എ. കാർത്തിക്കാണ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ചയോ, തിങ്കളാഴ്ചയോ പരിഗണിച്ചേക്കും. ഇക്കഴിഞ്ഞ ജൂൺ 8ന് നാലു വയസ്സുകാരിയെ ജയചന്ദ്രൻ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസെടുത്തത് കോഴിക്കോട് കസബ പൊലീസാണ്. കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. കസബ പൊലീസ് കുട്ടിയുടെ മൊഴി എടുത്തിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ അപേക്ഷ കേരള ഹൈക്കോടതി തള്ളിയത്. ഡപ്യൂട്ടി കമ്മിഷണറുടെയും അസിസ്റ്റന്റ് കമ്മിഷണറുടെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
അന്വേഷണം നടക്കുന്നതിന് ഇടയിൽ തന്നെ നഗരത്തിലെ സുഹൃത്തുക്കളുടെ വിവിധ ഫ്ലാറ്റുകളിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് വിവരം. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടും പ്രതിയെ പിടികൂടിയില്ല. തിരച്ചിൽ നോട്ടിസ് നേരത്തെ തന്നെ പുറപ്പെടുവിച്ചതിനാൽ ജയചന്ദ്രന് വിദേശത്തേക്കു കടക്കാൻ കഴിയുമായിരുന്നില്ല.
നാലു വയസ്സുകാരിയെ ജയചന്ദ്രൻ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസെടുത്തത് കോഴിക്കോട് കസബ പൊലീസാണ്. കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.





0 Comments