തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനകേന്ദ്രത്തിൽ ബീമാപള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപള്ളി സ്വദേശിയായ ഹാഷിം ഖാനെ(20)യാണ് പോക്സോ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. പൂന്തുറ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പൊലീസിന് ലഭിച്ച വിശദ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. ഏതാനും മാസങ്ങൾക്ക് മുൻപാണ് പീഡനം നടന്നതെന്ന സൂചനയും ഡോക്ടർമാർ നൽകി. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിയത്.
മതപഠനകേന്ദ്രത്തിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് നിർണായകമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. മരിക്കുന്നതിന് ആറുമാസം മുമ്പെങ്കിലും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
പെൺകുട്ടിയും ഹാഷിം ഖാനും അടുപ്പത്തിലായിരുന്നു.ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തുകയും കുട്ടിയെ മതപഠനകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. മരണകാരണത്തിനായുള്ള അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി. നെയ്യാറ്റിൻകര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം
ബീമാപള്ളി സ്വദേശിയായ ഹാഷിം ഖാനെ(20)യാണ് പോക്സോ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.





0 Comments