വെള്ളനാട്: ഹിന്ദു രാഷ്ട്രം മാത്രം അജണ്ടയാക്കി ആർ.എസ്.എസ് നടത്തുന്ന രാഷ്ട്രീയം തിരിച്ചറിയണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ.എം.പി പറഞ്ഞു. ആർ.എസ്.പി തിരുവനന്തപുരം ജില്ലാ ദ്വിദിന നേതൃത്വ ക്യാമ്പ് വെള്ളനാട് മിത്രനികേതനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യാനന്തര ഇന്ത്യയിൽ ഘട്ടം ഘട്ടമായി ജനസംഘത്തിലൂടെയാണ് ആർ.എസ്.എസ് മുന്നേറ്റ മുണ്ടാക്കി അധികാരത്തിലെത്തിയത്. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയതിനെതിരെ ബാബറി മസ്ജിത്ത് തകർത്ത് രഹസ്യ അജണ്ട നടപ്പിലാക്കിയാണ് കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയത്.
കേരളത്തിൽ സി.പി.എമ്മിനെ നയിക്കുന്നത് ഇടതു നയ വ്യതിയാനമാണ് നടക്കുന്നത്. കേന്ദ്ര-സംസ്ഥാന രാഷ്ട്രീയത്തിൽ പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ചു നിൽക്കുന്ന ആർ.എസ്.പിയുടെ പങ്ക് വളരെ വലുതാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി പ്രതിപക്ഷ സഖ്യമുണ്ടാക്കി ബി.ജെ.പിയ്ക്ക് ബദലുണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ചതായും പ്രേമചന്ദ്രൻ പറഞ്ഞു. ക്യാമ്പിന് മുന്നോടിയായി വെള്ളനാട്ടെ മുതിർന്ന നേതാവ് കെ.ജി.രവീന്ദ്രൻ നായർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ.എ.അസീസ്, കെ.ജയകുമാർ, വിനോബാ താഹ, കെ.ജയകുമാർ, ബിന്നി നാവായിക്കുളം, യു.എസ്.ബോബി, പേട്ട സജീവ്, സൂസി രാജേഷ്, എസ്.കൃഷ്ണകുമാർ, എസ്.എസ്.മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു. തുടർന്ന് എ.എ.അസീസ് ട്രെയിഡ് യൂണിയൻ പ്രസ്ഥാനം എന്ന വിഷയത്തിലും, പ്രൊഫ.കെ.എം.സീതി വാർത്തമാനകാല ഇടതുപക്ഷ രാഷ്ട്രീയം എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു. ചടങ്ങിൽ വച്ച് സംസ്ഥാന കരകൗശല അവാർഡ് ലഭിച്ച കമലാസനനെ ആദരിച്ചു. ക്യാമ്പ് ഞായറാഴ്ച്ച സമാപിക്കും. രാവിലെ 9ന് നടക്കുന്ന ടി.കെ.ദിവാകരൻ അനുസ്മരണം മനോജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും. തുടർന്ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തിൽ അഡ്വ.എസ്.അജിത്ത് കുമാറും, ബൈജു ചന്ദ്രൻ ആർ.എസ്.പി ചരിത്രവും കടമയും എന്ന വിഷയത്തിലും, പാർട്ടി മാർഗ്ഗ രേഖ എന്ന വിഷയത്തിൽ പി.ജി.പ്രസന്ന കുമാറും ക്ലാസുകൾ നയിക്കും.
സ്വാതന്ത്യാനന്തര ഇന്ത്യയിൽ ഘട്ടം ഘട്ടമായി ജനസംഘത്തിലൂടെയാണ് ആർ.എസ്.എസ് മുന്നേറ്റ മുണ്ടാക്കി അധികാരത്തിലെത്തിയത്





0 Comments