തിരുവനന്തപുരം:അനധികൃത റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് ഇടതു മുന്നണി കൺവീനർ ഇ പി ജയരാജനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മൗനം അമ്പരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയും മറ്റു ഉന്നത നേതാക്കളുമെല്ലാം ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലന്ന് മാത്രമല്ല നിഷേധിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് നമുക്ക് പ്രതികരിക്കേണ്ടി വരുന്നത്.
ഈ റിസോർട്ട് സംബന്ധിച്ച എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുഴുൻ സി പി എം നേതാക്കൾക്കും അറിയാം. തുടർഭരണം വന്ന് കഴിഞ്ഞപ്പോൾ കഴിഞ്ഞ അഞ്ചാറ് വർഷമായുള്ള പാർട്ടിയിലെ ജീർണ്ണതകളെല്ലാം ഒന്നൊന്നായി പുറത്ത് വരികയാണ്. റിസോർട്് മാഫിയയും അനധികൃത പണസമ്പാദനവും, കള്ളപ്പണം വെളുപ്പിച്ചതും, എല്ലാം പുറത്ത് വരികയാണ്. നേരത്തെ മന്ത്രിയായിരുന്നയാൾ അനധികൃതമായി സമ്പാദിച്ച പണം കൊണ്ടാണ് ഈ റിസോർട്ട് കെട്ടിപ്പെടുത്തിരിക്കുന്നത്. അപ്പോൾ ആ പാർട്ടിയിലെ തന്നെ ഒരു വിഭാഗം പറയുന്നു. മറ്റൊരു നേതാവിന് സ്വർണ്ണക്കള്ളക്കടത്ത് സംഘവും ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നാണ്.
പെണ്ണുങ്ങൾ പൊട്ടിത്തെറിക്കും ഓപ്പണായി കരയും പക്ഷെ ആണുങ്ങൾ കരയില്ല.. ഇനി ഒരു ഓപ്പറേഷനും കൂടി ബാക്കിയുണ്ട്: ബാല
കെ പി സി സി അധ്യക്ഷനും കണ്ണൂർ ഡി സി സിയും മുമ്പ് തന്നെ ഈ റിസോർട്ട് സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് . എന്നാൽ ഒരു സുപ്രഭാതത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ തന്നെ ഈ വിഷയം ഉയരാനുളള കാരണം എന്താണ്. ഇരുമ്പ് മറക്ക് പിന്നിലായിരുന്ന പല കാര്യങ്ങളും പുറത്ത് വരികയാണ് സാമൂഹ്യ വിരുദ്ധ ശക്തികളുമായുള്ള ഓരോ സി പി എം നേതാക്കളുടെ ബന്ധമാണ് ഇതിലൂടെ പുറത്ത് വരുന്നത്.
ജയരാജനെതിരായ ആരോപണം: സിപിഎമ്മിലെ ജീർണത പുറത്തുവരുകയാണെന്ന് വി.ഡി സതീശന്‍





0 Comments