/uploads/news/news_എസ്ഐആര്‍:_കരട്_വോട്ടര്‍പട്ടിക_നാളെ,_സമയം..._1766414742_9245.jpg
POLITICS

എസ്ഐആര്‍: കരട് വോട്ടര്‍പട്ടിക നാളെ, സമയം നീട്ടണമെന്ന് പാര്‍ട്ടികള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആറിന്റെ പ്രധാനഘട്ടം ചൊവ്വാഴ്ച തീരും. കരട് വോട്ടര്‍പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. എന്നാല്‍, സമയം നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ക്രിസ്മസ് അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ക്കുകൂടി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം. അവധിക്കെത്തുന്ന ഇവരില്‍ നല്ലൊരുശതമാനവും 'കണ്ടെത്താന്‍ സാധിക്കാത്ത'വര്‍ ഉള്‍പ്പെട്ട എഎസ്ഡി പട്ടികയിലാണ്. ഇവര്‍ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താകാതിരിക്കാന്‍ സമയം നീട്ടണമെന്നാണ് ബിജെപി ഒഴികെയുള്ള പാര്‍ട്ടികളുടെ ആവശ്യം.

ക്രിസ്മസ് അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ക്കുകൂടി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം

0 Comments

Leave a comment