പാലക്കാട് : ഒറ്റപ്പാലം സിപിഎം ഏരിയ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം. ജില്ല കമ്മറ്റിയുടെ മൂക്കിന് താഴെയുള്ള പാലക്കാട് മണ്ഡലത്തിൽ സംഘടന ദുർബലമായത് എങ്ങനെ എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. എ.വിജയരാഘവനെ പാലക്കാട് ലോക്സഭ സ്ഥാനാർത്ഥിയാക്കിയതിനേയും പ്രതിനിധികൾ വിമർശിച്ചു. യുവാക്കളെ കൊണ്ടുവരുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നും ഗ്രൂപ്പ് ചർച്ചയിൽ ആക്ഷേപം ഉയർന്നു.
ഒറ്റപ്പാലം സിപിഎം ഏരിയ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം





0 Comments