/uploads/news/news_കത്തിന്റെ_ഉത്തരവാദിത്വം_തന്റെ_തലയിൽ_അല്ല..._1667646145_5710.png
POLITICS

കത്തിന്റെ ഉത്തരവാദിത്വം തന്റെ തലയിൽ അല്ലെന്ന് ആനാവൂര്‍ നാഗപ്പന്‍, മേയറെ വിളിച്ചിട്ട് കിട്ടിയില്ല


തിരുവനന്തപുരം; മേയർ തനിക്കെഴുതിയ കത്ത് വ്യാജമാണോ എന്ന് ഇപ്പോൾ പറയാനാകില്ലന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. താൻ ആകത്ത് കണ്ടിട്ടില്ലന്നാണ് അദ്ദേഹം പറയുന്നത്. തൽക്കാലം കത്തിന്റെ പാപഭാരം ഏറ്റെടുക്കാൻ സി പി എം ജില്ലാകമ്മിറ്റി തെയ്യാറല്ലന്ന നിലപാടിലേക്കാണ് ആനാവൂർ നാഗപ്പൻ നീങ്ങുന്നത്. കത്തിനെക്കുറിച്ച് പറയേണ്ടത് മേയറാണെന്നും, മേയറെ വിളിച്ചെങ്കിലും കിട്ടിയില്ലന്നുമാണ് ജില്ലാ സെക്രട്ടറി പറയുന്നത്. 295 താൽക്കാലിക ഒഴിവുകളിലേക്ക് പാർട്ടി അംങ്ങളെ നിയമിക്കാനുള്ള പേരുകൾ തരണമെന്നാണ് കത്തിലൂടെ മേയർ ആവശ്യപ്പെടുന്നത്്. അതിന്റെ വിശദാംശങ്ങളും കത്തിലുണ്ട്്.

അങ്ങിനെ ഒരു  കത്ത് തന്റെ കയ്യിൽ കിട്ടിയിട്ടില്ല, അങ്ങിനെ കത്ത് എഴുതേണ്ട കാര്യവുമില്ല. താൻ ആ കത്തിന് മറുപടി നൽകിയിട്ടുമില്ല എന്നും  ആനാവൂർ മാധ്യമങ്ങളോട് പറഞ്ഞു. മേയറുമായി സംസാരിച്ചതിന് ശേഷമേ ഇതിൽ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും ആനാവൂർ വ്യക്തമാക്കി.ഒന്നാം തീയതിയാണ് മേയർ ഈ കത്ത് എഴുതിയത്. നവംബർ 16 വരെയാണ് ഈ ജോലിക്ക് അപേക്ഷിക്കാനുള്ള തീയതി. ഈ ഒഴിവുകളുടെ വിജ്ഞാപനം ഇറക്കിയപ്പോൾ കേവലം 116 പേർ മാത്രമാണ് അപേക്ഷിച്ചത്. 295 ഒഴിവുകളാണുളളത്. സ്വീപ്പർ മുതൽ ഡോക്ടർമാരെ വരെ നിയമിക്കാനുള്ള ഒഴിവുകളാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. എന്നാൽ മതിയായ ആളെ കിട്ടാത്തത് കൊണ്ട് വിജ്ഞാപനം വീണ്ടും ഇറക്കേണ്ടി വന്നു.
ഇതിന് പിന്നാലെയാണ് ഒന്നാം തീയതി മേയർ ഇപ്പോൾ പുറത്ത് കത്ത് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ചത്. പതിനാറം തീയതിക്കുള്ളിൽ സി പി എം അനുഭാവികളായവരെ തിരഞ്ഞെടുത്ത് നിയമിക്കാൻ വേണ്ടിയാണ് മേയർ ഈ കത്ത് നൽകിയതെന്നാണ് ആരോപണം. അല്ലങ്കിൽ ഈ കത്ത് ജില്ലാ സെക്രട്ടറിക്ക്് അയക്കേണ്ട കാര്യമില്ലന്നും പറയുന്നു.

താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവർത്തകരെ നിയമിക്കാൻ മുൻഗണന പട്ടികയാവശ്യപ്പെട്ടുളള മേയറുടെ ഔദ്യോഗിക കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂർ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.

കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകൾ വഴിയാണ് പരസ്യമായത്.


ആ കത്ത് തന്റേതല്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
കത്ത് ചോർത്തിയത് ആനാവൂരിനെ എതിർക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ‘ഡൽഹിയിൽനിന്നു വന്നതേയുള്ളൂ. എന്താണു സംഭവമെന്ന് അന്വേഷിക്കട്ടെ. അങ്ങനെയൊരു കത്ത് പോകേണ്ട ആവശ്യമില്ലല്ലോ’ എന്നായിരുന്നു സംഭവത്തോടുളള ആര്യ രാജേന്ദ്രന്റെ പ്രതികരണം.

അങ്ങിനെ ഒരു  കത്ത് തന്റെ കയ്യിൽ കിട്ടിയിട്ടില്ല, അങ്ങിനെ കത്ത് എഴുതേണ്ട കാര്യവുമില്ല. താൻ ആ കത്തിന് മറുപടി നൽകിയിട്ടുമില്ല

0 Comments

Leave a comment