/uploads/news/news_കാസർകോട്_ജില്ലാ_ജനകീയ_വികസന_സമിതി_പുന:സം..._1715245176_7533.jpg
POLITICS

കാസർകോട് ജില്ലാ ജനകീയ വികസന സമിതി പുന:സംഘടിപ്പിച്ചു


കാസർകോട്: ഇരുപത്തഞ്ചാം വാർഷികത്തിലേക്ക് കടക്കുന്ന കാസർകോട് ജില്ലാ ജനകീയ വികസന സമിതിയുടെ ജനറൽ ബോഡി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കഴിഞ്ഞ 24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, ഇരുപത്തഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി ആദരിക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ വിവിധ വികസന സാദ്ധ്യതകൾ വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്തി സർക്കാരിൻ്റെയും ത്രിതല പഞ്ചാത്തുകളുടെയും ശ്രദ്ധയിൽ കൊണ്ട് വരാനും യോഗം തീരുമാനിച്ചു.

സൈഫുദ്ദീൻ കെ മാക്കോട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സൈഫുദ്ദീൻ കെ. മാക്കോടിനെ പ്രസിഡൻ്റായും, ഉബൈദുല്ലാഹ് കടവത്ത്, അബ്ദുസമദ് എം.എ പള്ളം, അബ്ദുറഹിമാൻ തെരുവത്ത് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, മുഹമ്മദ് അജ്മലിനെ ജനറൽ സെക്രട്ടറിയായും ഹമീദ് ചാത്തങ്കൈ, അബൂബക്കർ ചാല, നദീർ ചട്ടം ചാൽ, എന്നിവരെ സെക്രറിമാരായും, മുഹമ്മദ് റിയാസ് സി.എച്ച് ട്രഷററായും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് അജ്മൽ സ്വാഗതവും നദീർ ചട്ടംചാൽ നന്ദിയും പ്രകാശിപ്പിച്ചു.

ജില്ലയിലെ വിവിധ വികസന സാദ്ധ്യതകൾ വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്തി സർക്കാരിൻ്റെയും ത്രിതല പഞ്ചാത്തുകളുടെയും ശ്രദ്ധയിൽ കൊണ്ട് വരാനും യോഗം തീരുമാനിച്ചു

0 Comments

Leave a comment