/uploads/news/news_ക്വാറി__മുതലാളിമാരിൽ_നിന്നും_പണം_വാരിക്ക..._1669979350_3615.png
POLITICS

ക്വാറി മുതലാളിമാരിൽ നിന്നും പണം വാരിക്കൂട്ടി സിപിഎം


സിപിഎമ്മിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്ന് ലഭിച്ച സംഭാവനകളില്‍ മൂന്നിലൊന്നും ക്വാറി ഉടമകളില്‍ നിന്നാണ്. കേരളത്തില്‍ നിന്നുള്ള സംഭാവനകളില്‍ രണ്ടാമതുള്ളത് സമുദ്രോല്‍പന്ന കയറ്റുമതി മേഖലയിലെ സ്ഥാപനങ്ങളാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം സമര്‍പ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 10 കോടി രൂപയാണ് സിപിഎമ്മിന് സംഭാവനയായി ലഭിച്ചത്. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ 535 വ്യക്തികളും സ്ഥാപനങ്ങളുമാണ് സംഭാവന നല്‍കിയ‌ത്. കേരളത്തിൽ ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന് പ്രത്യക്ഷത്തില്‍ പാര്‍ട്ടി അംഗങ്ങളല്ലാത്ത 95 വ്യക്തികളും സ്ഥാപനങ്ങളും സംഭാവന നല്‍കി. ഇതില്‍ 33 എണ്ണം ക്വാറി മേഖലയില്‍ നിന്നുള്ളതാണ്. അരക്കോടിയിലേറെ രൂപ ക്വാറി ഉടമകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. സംഭാവന നല്‍കിയ ക്വാറി കമ്പനികളില്‍ ഏറെയും മലബാര്‍ മേഖലയില്‍ ആണ്. ഇരുപതിനായിരത്തില്‍ കൂടുതല്‍ തുക ചെക്കായോ, ഓണ്‍ലൈനായോ സംഭാവന നല്‍കിയവരുടേതാണ് പട്ടിക. 

സമുദ്രോല്‍പന്ന മേഖലയിലെ 9 സ്ഥാപനങ്ങള്‍ സംഭാവന നല്‍കി. സ്വര്‍ണ വ്യാപാര മേഖലയിലെ സ്ഥാപനം വിവിധ പേരുകളില്‍ 2.2 കോടിയും കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം അരക്കോടിയും നല്‍കി. തെലങ്കാനയില്‍ നിന്ന് 300ഉം ത്രിപുരയില്‍ നിന്ന് 50 പേരും മൂന്ന് പതിറ്റാണ്ടിലേറെ പാര്‍ട്ടി ഭരിച്ച ബംഗാളില്‍ നിന്ന് രണ്ടു പേരും സംഭാവന നല്‍കി. ബിജെപിയും കോണ്‍ഗ്രസും എന്‍സിപിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച ദേശീയ പാര്‍ട്ടിയാണ് സിപിഎം. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടി തുക ബിജെപിക്ക് സംഭാവന ലഭിച്ചു. 

ബിജെപിയും കോണ്‍ഗ്രസും എന്‍സിപിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച ദേശീയ പാര്‍ട്ടിയാണ് സിപിഎം

0 Comments

Leave a comment