/uploads/news/news_കർണാടക_തെരഞ്ഞെടുപ്പിൽ_ഒറ്റക്കെട്ടായി_പ്ര..._1659526947_9533.jpg
POLITICS

കർണാടക തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് രാഹുൽ ഗാന്ധി



കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍
 ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി നേതൃത്വത്തേയും മറ്റ് ആഭ്യന്തര കാര്യങ്ങളേയും കുറിച്ച് പരസ്യ പ്രതികരണം നടത്തരുതെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ സംസാരിക്കവെയാണ് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങള്‍.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


 
കോണ്‍ഗ്രസ് നേതാക്കളുടെ ചില പ്രസ്താവനകള്‍ ഇപ്പോഴും മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇത്തരം കെണികളില്‍ ഇനി നേതാക്കള്‍ വീഴരുത്. പാര്‍ട്ടിക്കകത്തെ വിഷയങ്ങള്‍ നേതാക്കള്‍ ചര്‍ച്ച പാടില്ല’, അദ്ദേഹം വ്യക്തമാക്കി.


 
കര്‍ണാടകത്തിലെയും കേന്ദ്രത്തിലെയും ബിജെപി ഭരണത്തിനെതിരെ ശക്തമായി പോരാടാന്‍ പാര്‍ട്ടി തയ്യാറെടുക്കുമെന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടിക്കകത്തെ ആഭ്യന്തര കാര്യങ്ങള്‍ പരസ്യമായി പറയേണ്ടതില്ലെന്ന് ഐകകണ്ഠ്യേന തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ആഭ്യന്തര കാര്യങ്ങളില്‍ പരസ്യ പ്രതികരണം നടത്തരുത്, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം പാടില്ല’; കര്‍ണാടകയില്‍ പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

0 Comments

Leave a comment