ചേർത്തല: പി.വി അൻവർ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ഡി.എം.കെയുടെ ജില്ല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ എത്തിയ അൻവർ ചേർത്തലയിലെ വസതിയിലെത്തിയാണ് വെള്ളാപ്പള്ളി നടേശനെ കണ്ടത്.

കാരണവർ സ്ഥാനത്താണ് വെള്ളാപ്പള്ളിയെ കാണുന്നതെന്നും, സൗഹൃദ കൂടിക്കാഴ്ചയാണെന്നും
പി.വി. അൻവർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയമുണ്ടെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. രാഷ്ട്രീയവും സൗഹൃദവും രണ്ടാണ്. അൻവറിന്റെ രാഷ്ട്രീയം സംബന്ധിച്ച തന്റെ അഭിപ്രായം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. അൻവറിന്റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് സർക്കാർ പറയുന്നത്. കുറ്റക്കാരനെങ്കിൽ എ.ഡി.ജിപി ശിക്ഷിക്കപ്പെടും. അന്വേഷണം നടക്കുന്ന കാര്യത്തിൽ മുൻകൂറായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അൻവറിന്റെ രാഷ്ട്രീയം സംബന്ധിച്ച തന്റെ അഭിപ്രായം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. അൻവറിന്റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.





0 Comments