/uploads/news/news_നിയമസഭാ_തിരഞ്ഞെടുപ്പില്‍_എംപിമാര്‍_മല്‍സ..._1769615721_8434.jpg
POLITICS

നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ തീരുമാനം


ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ തീരുമാനം. കെപിസിസി തിരഞ്ഞെടുപ്പ് നയരൂപീകരണ സമിതിയിലേതാണ് തീരുമാനം. സമിതിയില്‍ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്നാണ്. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി എഐസിസിക്ക് കൈമാറുന്നതുവരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും തിരഞ്ഞെടുപ്പ് സമിതി യോഗം ചുമതലപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കാണ് കോണ്‍ഗ്രസ് തുടക്കമിട്ടത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ എംപിമാര്‍ മല്‍സരിക്കേണ്ടെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. വിജയസാധ്യത മാത്രമാകും തിരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുന്‍ഷി പറഞ്ഞു. എംപിമാര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ട. സ്ഥാനാര്‍ഥിത്വത്തിനായി പ്രവര്‍ത്തിക്കുകയും വേണ്ട. തര്‍ക്കങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണം. മൂന്നു സര്‍വ്വേ റിപോര്‍ട്ടുകളുണ്ട്, അത് കണക്കിലെടുക്കുമെന്നും, സാമുദായിക സന്തുലിതാവസ്ഥ പാലിക്കും, പരസ്പര സമ്മതമില്ലാതെ ഒരു ഘടകകക്ഷികളുടേയും സീറ്റ് ഏറ്റെടുക്കേണ്ടെന്നും തീരുമാനിച്ചു.

കെപിസിസി തിരഞ്ഞെടുപ്പ് നയരൂപീകരണ സമിതിയിലേതാണ് തീരുമാനം

0 Comments

Leave a comment