കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് പരിഹാസ പ്രതിഷേധം നടത്തി.
മുഖ്യമന്ത്രി കടന്ന് പോകുന്നയിടങ്ങളിലെല്ലാം യൂത്ത് കോൺഗ്രസുകാരെയടക്കം കരുതൽ തടങ്കലിലാക്കുകയാണെന്ന് ജില്ലാ നേതാക്കൾ പറഞ്ഞു.
'പിണറായി വിജയൻ കാസർകോട്ടേക്ക് എഴുന്നള്ളുന്നേ... ആരും പുറത്തിറങ്ങരുതേ'യെന്ന് എഴുതി തയ്യാറാക്കിയ വിളംബരം ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ വായിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം എന്നിവർ ചെണ്ടകൊട്ടി പെരുമ്പറ മുഴക്കി. ജില്ലാ ഭാരവാഹികളായ ഇസ്മയിൽ ചിത്താരി, സത്യനാഥൻ പത്രവളപ്പിൽ, ഷോണി കെ.തോമസ്, അഖിൽ അയ്യങ്കാവ്, രാജിക ഉദുമ, ഉനൈസ് ബേഡകം, രാഹുൽ രാംനഗർ, ഷിബിൻ ഉപ്പിലിക്കൈ എന്നിവർ സംബന്ധിച്ചു.
പിണറായി വിജയന്‍ കാസര്‍കോട്ടേക്ക് എഴുന്നള്ളുന്നേ... ആരും പുറത്തിറങ്ങരുതേ'യെന്ന് എഴുതി തയ്യാറാക്കിയ വിളംബരം ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ വായിച്ചു.





0 Comments