/uploads/news/news_പ്രിയങ്ക_ഗാന്ധിയുടെ_ഭൂരിപക്ഷത്തില്‍_ക്രെ..._1732511076_2923.jpg
POLITICS

പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തില്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍


ദില്ലി: പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷത്തില്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരു പോലെ പ്രവര്‍ത്തിച്ചുവെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. പ്രിയങ്ക പാര്‍ലമെന്റില്‍ ആദ്യം ഉന്നയിക്കുക വയനാട് ദുരന്തമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം, മഹാരാഷ്ട്രയിലെ തോല്‍വിയുടെ കാരണം കൂട്ടമായി പരിശോധിക്കുമെന്നും തിരിച്ചടി കോണ്‍ഗ്രസിന് മാത്രമല്ല, മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികള്‍ക്കുമാണെന്നും വേണുഗോപാല്‍ പറഞ്ഞു. സന്ദീപ് വാര്യരുടെ കോൺ​ഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്കായിരുന്നെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു. 

പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തില്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

0 Comments

Leave a comment