/uploads/news/news_ബിഹാര്‍_തെരഞ്ഞെടുപ്പില്‍_നടന്നത്_വന്‍_ക്..._1764421440_6848.jpg
POLITICS

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് വന്‍ ക്രമക്കേടെന്ന് ധ്രുവ് റാഠി


ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകളുണ്ടായെന്ന് യൂട്യൂബര്‍ ധ്രുവ് റാഠി. താന്‍ പറയുന്ന തെളിവുകള്‍ തെറ്റാണെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും മറിച്ച് തെളിയിക്കണമെന്നും യൂട്യൂബ് വീഡിയോയില്‍ ധ്രുവ് റാഠി ആവശ്യപ്പെട്ടു. 1: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് സ്ത്രീകള്‍ക്ക് പതിനായിരം രൂപ നല്‍കിയത് കൈക്കൂലിയാണ്. തെരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ നല്‍കാന്‍ പാടില്ല. ബിഹാറില്‍ ഒക്ടോബര്‍ ഏഴിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17, 24, 31, നവംബര്‍ ഏഴ് എന്നീ തീയതികളില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കി. ഇത് പെരുമാറ്റച്ചട്ട ലംഘനമായിരുന്നു.

താന്‍ പറയുന്ന തെളിവുകള്‍ തെറ്റാണെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും മറിച്ച് തെളിയിക്കണമെന്നും യൂട്യൂബ് വീഡിയോയില്‍ ധ്രുവ് റാഠി ആവശ്യപ്പെട്ടു

0 Comments

Leave a comment