പാളയം; തിരുവനന്തപുരം: നാടിന്റെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കുന്ന ഭീകര പ്രവർത്തനങ്ങൾ യാതൊരു വിധത്തിലും ഒരു മതങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാൽ തന്നെ ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് മതമേലങ്കി അണിയിക്കേണ്ടതില്ലെന്ന് വിസ്ഡം യൂത്ത് ജില്ലാ യൂത്ത് കോൺക്ലേവ് അഭിപ്രായപ്പെട്ടു.
കാശ്മീർ ഭീകരാക്രമണത്തിൽ നിരപരാധികളെ കുരുതി നൽകേണ്ടി വന്നതിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. രാജ്യത്തിനകത്ത് നിന്നോ പുറത്തു നിന്നോ ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നവരെയും നടപ്പാക്കുന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.
പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നതു പോലെ പ്രധാനപ്പെട്ടതാണ് രാജ്യാന്തര ബന്ധങ്ങൾ കാത്തുസൂക്ഷിക്കലും. ഇതിൽ രാഷ്ട്രീയം മറന്ന് രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും യൂത്ത് കോൺക്ലേവ് ആവശ്യപ്പെട്ടു.
പാളയം സ്റ്റാച്യു ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന തിരുവനന്തപുരം ജില്ലാ യൂത്ത് കോൺക്ലേവ് വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു.മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ മുസ്തഫ മദനി, ജംഷീർ സ്വലാഹി, നൗഫൽ ഒട്ടുമ്മൽ, സഫീർ അൽ ഹികമി, സുബൈർ സലഫി പട്ടാമ്പി, അൻവർ കലൂർ, ത്വാഹ അബ്ദുൽ ബാരി, ജമീൽ പാലാംകോണം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു,
വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് സമീർ കരിച്ചാറ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാൻ സലഫി നന്ദിയും പറഞ്ഞു. വരുന്ന ആറ് മാസത്തെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് കോൺക്ലേവ് രൂപ കല്പന നൽകി.
പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നതു പോലെ പ്രധാനപ്പെട്ടതാണ് രാജ്യാന്തര ബന്ധങ്ങൾ കാത്തുസൂക്ഷിക്കലും. ഇതിൽ രാഷ്ട്രീയം മറന്ന് രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണം





0 Comments