സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങി. മണ്ഡലം തലം മുതൽ സംസ്ഥാന തലത്തിൽ വരെ ഓൺലൈൻ ആയാണ് വോട്ടെടുപ്പ് നടക്കുന്നത്.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്, മണ്ഡലം ജനറൽ സെക്രട്ടറി, അസംബ്ലി പ്രസിഡന്റ്, അസംബ്ലി ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് 13 പേരാണ് മത്സര രംഗത്തുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി എന്നിവരാണ് പ്രധാനമായും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 205 പേർ മത്സരിക്കുന്നു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് 19 പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 121 പേരും മത്സര രംഗത്തുണ്ട്.
ഇന്ന് മുതൽ ജൂലൈ 28 വരെയാണ് ഓൺലൈനിൽ വോട്ടെടുപ്പ് നടക്കുക.
ഇന്ന് മുതൽ ജൂലൈ 28 വരെ ഓൺലൈൻ ആയാണ് വോട്ടെടുപ്പ്





0 Comments