തിരുവനന്തപുരം : ലീഗ് വിഷയത്തിൽ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ലീഗിനെ പ്രകീർത്തിച്ച് യുഡിഎഫിൽ ഭിന്നത ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമമെന്നും അത് ബൂമറാങ്ങായെന്നും സതീശൻ പരിഹസിച്ചു. എന്നാൽ ഈ വിഷയത്തെ ചൊല്ലി എൽഡിഎഫിൽ പ്രശ്നമായെന്നും സതീശൻ കളിയാക്കി. ഗവർണർ വിരുന്നിന് ക്ഷണിച്ചപ്പോൾ തന്നെ സ്ഥലത്ത് ഉണ്ടാകില്ലെന്ന് മറുപടി നൽകിയിരുന്നുവെന്നും ക്ഷണിച്ച് ക്ഷണിച്ച് ഇപ്പോൾ എൽഡിഎഫും ഉഭയകക്ഷി ചർച്ച വിളിച്ച് പ്രശ്നം പരിഹരിക്കേണ്ട അവസ്ഥയിലായെന്നും സതീശൻ പറഞ്ഞു.
ചാൻസലർമാരെ സർക്കാരിന് തന്നിഷ്ടം പോലെ നിയോഗിക്കാവുന്ന വ്യവസ്ഥകളാണ് നിയമത്തിൽ ഉള്ളതെന്ന് വി ഡി സതീശൻ. അനധികൃത നിയമനങ്ങളെ അടക്കം വെള്ളപൂശാനാണ് നീക്കം. സർവകലാശാല ഭേദഗതിയിൽ ഫലപ്രദമായ നിർദ്ദേശമാണ് പ്രതിപക്ഷം വച്ചത്. മാർക്സിസ്റ്റ് വത്കരണഭയം പ്രതിപക്ഷത്തിനുണ്ടെന്നും നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച ശേഷം മാധ്യമങ്ങളെ കണ്ട സതീശൻ പറഞ്ഞു.
ലീഗ് വിഷയത്തിൽ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ





0 Comments