തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമിയിലെ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിൽ രാത്രി ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. കെ.എസ്.യുക്കാരുടെ ആക്രമണത്തിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അശ്വതി ദാസിനും എസ്എഫ്‌ഐക്കാർ വീടുകയറി നടത്തിയ ആക്രമണത്തിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ഫിഹാനും ആണ് പരുക്കേറ്റത്.
അശ്വതിയുടെ പരാതിയിൽ ഫിഹാൻ അടക്കം 10 കെ.എസ്.യു ക്കാർക്കും ഫിഹാന്റെ പരാതിയിൽ ഇരുപതോളം എസ്.എഫ്.ഐ ക്കാർക്കും എതിരെ പേരൂർക്കട പൊലീസ് കേസ് എടുത്തു. തിങ്കൾ രാത്രി 11ന് ആയിരുന്നു സംഭവം. ഇരുകൂട്ടരും തമ്മിൽ കോളജിൽ വൈകിട്ടുണ്ടായ തർക്കത്തിൻ്റെ തുടർച്ചയായാണ് രാത്രി സംഘർഷം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
കോളജിലെ വാക്കുതർക്കം ചോദ്യം ചെയ്തതിന്റെ വിരോധത്താൽ ആയുധങ്ങളുമായെത്തിയ കെ.എസ്.യുക്കാർ തന്നെ ആക്രമിച്ചെന്നാണ് അശ്വതിയുടെ പരാതി. അക്കാദമിയിൽ രണ്ടു മാസമായി എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം പതിവാണ്. മാസങ്ങൾക്കു മുൻപ് എസ്.എഫ്.ഐ പ്രവർത്തകർ രാജിവെച്ചു കെ.എസ്.യുവിൽ ചേർന്നതിനെ ചൊല്ലിയും ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റു മുട്ടിയിരുന്നു.
തിരുവനന്തപുരം; ലോ അക്കാദമിയിൽ എസ്എഫ്ഐ - കെഎസ്‌യു സംഘർഷം
0 Comments