/uploads/news/news_വിസ്‌ഡം_ഫാമിലി_കോൺഫറൻസ്_മെയ്_26_ന്_1715646183_3812.jpg
POLITICS

വിസ്‌ഡം ഫാമിലി കോൺഫറൻസ് മെയ് 26 ന്


തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ജില്ലാ ഫാമിലി കോൺഫറൻസുകളുടെ ഭാഗമായി "വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം" എന്ന പ്രമേയത്തിൽ തിരുവനന്തപുരം ജില്ലാ ഫാമിലി കോൺഫറൻസ് മെയ് 26ന്  തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും.

"സാമൂഹിക വളർച്ചയുടെ അടിസ്ഥാന ഘടകമായ കുടുംബം ഇന്ന് വിവിധ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്.
ഒരു സമൂഹം നശിക്കാൻ കുടുംബം ശിഥിലമായാൽ മതി. കുടുംബം ശിഥിലമാകാൻ വിവാഹം ഇല്ലാതാക്കിയാൽ മതി. വിവാഹം ഇല്ലാതാക്കാൻ സ്ത്രീ-പുരുഷ കാഴ്ചപ്പാട് അട്ടിമറിച്ചാൽ മതി. ജൻ്റർ പൊളിറ്റിക്സിൻ്റെ ഭാഗമായി കുടുംബത്തെ പൊളിക്കുന്ന ഒട്ടനവധി സംഭവങ്ങൾ ഇതിനകം തന്നെ വന്ന് കഴിഞ്ഞു. ചലചിത്രങ്ങളും, നിയമ പോരാട്ടങ്ങളും ഭരണകൂട അജണ്ടകളും എല്ലാം ചേർന്ന് കുടുംബത്തിൻ്റെ അലകും പിടിയും തകർത്തു കൊണ്ടിരിക്കുകയാണ്. സ്വതന്ത്രതാവാദം, മതവിരുദ്ധത, ലഹരി, ലൈംഗികാതിക്രമങ്ങൾ, മാതാപിതാക്കളുടെ ഒറ്റപ്പെടൽ, കുടുംബ ശൈഥില്യം തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങൾ സമാധാനത്തിൻ്റെ വിളനിലമായി മാറേണ്ട കുടുംബകങ്ങളിൽ കയറി വരുകയാണ്. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരം തേടലാണ് ഫാമിലി കോൺഫറൻസ് ലക്ഷ്യമാക്കുന്നതെന്ന് വിസ്‌ഡം ജില്ലാ ഭാരവാഹികൾ പറഞ്ഞു.

ജില്ലാ ഫാമിലി കോൺഫറൻസിന് മുന്നോടിയായി മണ്ഡലം പ്രചാരണ സംഗമങ്ങൾ, ശാഖാ സംഗമങ്ങൾ, പ്രമേയ സമ്മേളനങ്ങൾ, ഏരിയ മീറ്റുകൾ, സിമ്പോസിയങ്ങൾ, ചർച്ചാ സദസ്സുകൾ, കുടുംബ സംഗമങ്ങൾ, അയൽക്കൂട്ടങ്ങൾ, പോസ്റ്റർ പ്രദർശനം, വിദ്യാർഥി സംഗമങ്ങൾ, യുവജന സംഗമങ്ങൾ, വാഹന പ്രചരണം തുടങ്ങിയവ ഉണ്ടാകും. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ആയിരത്തിലധികം കുടുംബങ്ങൾ ഫാമിലി കോൺഫറൻസിന്റെ ഭാഗമാകും. രാഷ്ട്രീയ സാമൂഹിക മത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ സംഗമിക്കുമെന്ന് വിസ്‌ഡം ജില്ലാ പ്രസിഡന്റ്‌ നസീർ ഷഹീൽ, സെക്രട്ടറി നസീർ മുള്ളിക്കാട് എന്നിവർ അറിയിച്ചു.

"സാമൂഹിക വളർച്ചയുടെ അടിസ്ഥാന ഘടകമായ കുടുംബം ഇന്ന് വിവിധ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഒരു സമൂഹം നശിക്കാൻ കുടുംബം ശിഥിലമായാൽ മതി. കുടുംബം ശിഥിലമാകാൻ വിവാഹം ഇല്ലാതാക്കിയാൽ മതി."

0 Comments

Leave a comment