/uploads/news/news_വിസ്‌ഡം_യൂത്ത്_'തസ്‌ഫിയ'_സമ്മേളനം_1705853917_3079.jpg
POLITICS

വിസ്‌ഡം യൂത്ത് 'തസ്‌ഫിയ' സമ്മേളനം


കഴക്കൂട്ടം: 'യുവത്വം നിർവചിക്കപ്പെടുന്നു' എന്ന പ്രമേയത്തിൽ ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് വെച്ച് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിൻ്റെ പ്രചാരണാർത്ഥം വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ കരിച്ചാറ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തസ്ഫിയ ആദർശ സമ്മേളനം നടത്തി.

കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിന് സമീപം സംഘടിപ്പിച്ച സമ്മേളനം വിസ്‌ഡം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷഹീർ പെരുമാതുറ അധ്യക്ഷനായി. സയ്യിദ് ത്വാഹ അൽഹികമി മുഖ്യപ്രഭാഷണം നടത്തി. മംഗലപുരം സലഫി മസ്ജിദ് ഇമാം സഫീർ സ്വലാഹി മുട്ടപ്പലം ആമുഖപ്രഭാഷണം നടത്തി. കരിച്ചാറ നാദർഷ, നസീൽ കണിയാപുരം, മാഹീൻ മംഗലപുരം, ഷംനാദ്, നിസാർ തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറത്ത് വെച്ച് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിൻ്റെ പ്രചാരണാർത്ഥമാണ് വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ കരിച്ചാറ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തസ്ഫിയ ആദർശ സമ്മേളനം നടത്തിയത്.

0 Comments

Leave a comment