തിരുവനന്തപുരം: കേരളത്തിലെ ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും സംസ്ഥാന ഭരണത്തെ ദുർബലപ്പെടുത്താനും കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ എൽ.ഡി.എഫ് സർക്കാരിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തി വരുന്ന ത്രിദിന പ്രതിഷേധ സംഗമത്തെ അഭിവാദ്യം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സ്രോതസ്സുകൾ പരിമിതപ്പെടുന്ന പശ്ചാത്തലത്തിൽ, തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും മുൻഗണന നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി പ്രദീപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി മോഹനൻ സ്വാഗതം ആശംസിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ കെ.പി ശങ്കരദാസ്, എലിസബത്ത് അസ്സീസ്സി, ജില്ലാ നേതാക്കളായ പട്ടം ശശിധരൻ, മൈക്കിൾ ബാസ്ട്യൻ, പി.എസ് നായിഡു, വി.കെ.ലതിക, ആലിസ് തങ്കച്ചൻ, സി.യു.ശാന്ത, ബാബു ചിങ്ങാരത്ത്, സജിത പാലോട്, മുകേഷ് ബാലകൃഷ്ണൻ, കെ.ചന്ദ്രശേഖരൻ, സെലീന സന്തോഷ്, കെ.എസ് ജയചന്ദ്രൻ, അഭിലാഷ് ആൽബർട്ട്, എന്നിവർ പ്രസംഗിച്ചു. സുജാത, ദുർഗേശ്വരി, റിൻസി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
സംസ്ഥാന സർക്കാരിന്റെ ആദ്യ പരിഗണന തൊഴിലാളികൾക്ക് നൽകണം - ബിനോയ് വിശ്വം





0 Comments