/uploads/news/news_അവശ്യസാധനങ്ങളുടെ_വില_വർദ്ധിപ്പിച്ച_തീരുമ..._1708174430_1622.jpg
POLITICS

അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ച തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം: മുസ്ലിം യൂത്ത് ലീഗ്


ആറ്റിങ്ങൽ: സാധാരണക്കാരന്റെ ആശ്രയവും ആശ്വാസവുമായിട്ടുള്ള കേരളത്തിലെ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിൽപ്പന നടത്തുന്ന അവശ്യ സാധനങ്ങളുടെ വിലകുത്തനെ വർധിപ്പിച്ച തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് ആറ്റിങ്ങൽ കച്ചേരി നടയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻറ് ആലംകോട്‌ നഹാസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നവാസ് പാലാംകോണം അധ്യക്ഷനായി. മുസ്ലിംലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ ഷാജു ആലംകോട്, ജമീൽ പാലാംകോണം, യഹിയ ആലംകോട്, ഹാരിസ്, മനാഫ്, നഹാബുദ്ദീൻ, നാസർ, സധീർഖാൻ, ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.

അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ച തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം: മുസ്ലിം യൂത്ത് ലീഗ്

0 Comments

Leave a comment