/uploads/news/news_ആം_ആദ്മി_പാർട്ടി_തിരുവനന്തപുരം_മണ്ഡലം_കൺ..._1709737009_7709.jpg
POLITICS

ആം ആദ്മി പാർട്ടി തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


തിരുവനന്തപുരം: ആം ആദ്മി പാർട്ടി തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സജു മോഹൻ കൺവെൻഷൻ ഉത്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം വരണാധികാരി ഗിരിപ്രസാദ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

തിരുവനന്തപുരം മണ്ഡലം പ്രസിഡന്റായി അലിം കൈരളിയെയും റിഫാസ് റഹീമിനെ സെക്രട്ടറിയായും അമ്പാടി അനിൽ ട്രഷററായും മാത്യു ജേക്കബ് വസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ജോയിന്റ് സെക്രട്ടറിമാരായി മിറാണ്ട, വിജയൻ, റിച്ചി, അജയ കുമാർ.ബി എന്നിവരെയും ഏക കണ്ഠമായി കൺവെൻഷൻ തെരഞ്ഞെടുത്തു. 

പാർട്ടി പ്രവർത്തകനായ സുമൽ രാജിന്റെ ഭവനത്തിൽ സംഘടിപ്പിച്ച ചടങ്ങ് അലിം കൈരളി അധ്യക്ഷത വഹിച്ചു. രാജേഷ് നായർ സ്വാഗതവും ജില്ലാ സെക്രട്ടറി ജയേഷ്, ഗിരി പ്രസാദ്, സന്തോഷ്‌ കുമാർ, മുക്താർ എന്നിവർ ആശംസകളും നേർന്നു. റിഫാസ് നന്ദി രേഖപ്പെടുത്തി.

ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സജു മോഹൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ വരണാധികാരി ഗിരിപ്രസാദ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി

0 Comments

Leave a comment