/uploads/news/news_ഇന്ത്യാ_സഖ്യത്തിന്റെ_ഉപരാഷ്ട്രപതി_സ്ഥാനാ..._1755630420_4531.jpg
POLITICS

ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു


ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ '' ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി സുപ്രീംകോടതി മുൻ ജഡ്ജി കൂടിയായ ജസ്റ്റിസ് ബി.സുദർശൻ റെഡ്ഢിയെ പ്രഖ്യാപിച്ചു. അടുത്തമാസം 9ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സിപി രാധാകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

ബി.സുദർശൻ റെഡ്ഢി 1971 ഡിസംബർ 27 ന് ആന്ധ്രാ പ്രദേശ് ബാർ കൗൺസിലിന് കീഴിൽ ഹൈദരാബാദിൽ അഭിഭാഷകനായി എൻട്രോൾ ചെയ്തു. തുടർന്ന് 2007 ൽ സുപ്രീംകോടതിയിൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2011 ലാണ് വിരമിച്ചത്.

ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദർശൻ റെഡ്ഢി.

ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദർശൻ റെഡ്ഢി

0 Comments

Leave a comment