/uploads/news/news_എം.ബി_രാജേഷ്_മന്ത്രിയാകും,_എ.എന്‍_ഷംസീര്..._1662120301_7944.jpg
POLITICS

എം.ബി രാജേഷ് മന്ത്രിയാകും, എ.എന്‍ ഷംസീര്‍ സ്പീക്കര്‍


സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയിലേക്ക്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് എം.ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. എ.എന്‍. ഷംസീറാണ് നിയമസഭയുടെ പുതിയ സ്പീക്കര്‍. ഇന്നുചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടന. എം.ബി.രാജേഷിന്റെ വകുപ്പുകള്‍ ഏതൊക്കെയെന്ന് പിന്നീട് തീരുമാനിക്കും. എം.വി.ഗോവിന്ദന്റെ അതേ വകുപ്പുകള്‍ പുതിയ മന്ത്രിക്ക് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്.

എം.ബി രാജേഷ് മന്ത്രിയാകും, എ.എന്‍ ഷംസീര്‍ സ്പീക്കര്‍എം.ബി രാജേഷ് മന്ത്രിയാകും, എ.എന്‍ ഷംസീര്‍ സ്പീക്കര്‍

0 Comments

Leave a comment