കണിയാപുരം: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് ഐ.എൻ.എല്ലിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു. കണിയാപുരം പളളി നടയിൽ വെച്ചു നടന്ന യോഗം അഡ്വ: പി.ടി റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ മണ്ഡലം പ്രസിഡൻ്റ് ചാന്നാങ്കര നസീർ മൗലവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി എം.കെ അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.എൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കെ.പി ഇസ്മായിൽ പുതുതായി പാർട്ടിയിലേക്കെത്തിയവർക്ക് മെമ്പർഷിപ്പുകൾ വിതരണം ചെയ്തു.
ഐ.എൻ.എൽ ജില്ലാ പ്രസിഡൻ്റ് ബഷറുള്ള, ജനറൽ സെക്രട്ടറി സബീർ തോളിക്കുഴി, അഡ്വ ജെ.തംറൂക്, കസിം, വെമ്പായം നസീർ, നജുമുന്നിസ, സനൽ കാട്ടായിക്കോണം, പൂന്തുറ റഹ്മദുള്ള ആസാദ്, ഹിദായത്തുള്ള, ബീമാപള്ളി നസീർ തുടങ്ങിയവർ സംസാരിച്ചു.
കണിയാപുരം പളളി നടയിൽ വെച്ചു നടന്ന യോഗം അഡ്വ: പി.ടി റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.





0 Comments