കഠിനംകുളം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും പിടികൂടുക, എസ്.എഫ്.ഐയുടെ ഇടിമുറികളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ പടിഞ്ഞാറ്റു മുക്കിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ചിനെ തുടർന്ന് നടന്ന സംഗമം ഡി.സി.സി സെക്രട്ടറി ഫ്രാൻസിസ് ജേഫേഴ്സൺ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജീ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഡ്വ:,ജോസ് നിക്കോളാസ്, റ്റി.സഫീർ, കോൺഗ്രസ് നേതാക്കളായ കൽപ്പന ജോയ്, ഷമീർ ഷാ, ആന്റണി ഫിനു, രാജേഷ് മര്യനാട്, ശ്രീലാൽ, റോളുഡോൺ, ജി.കെ കുമാർ, കവിതാ വിദ്യാധരൻ, എഡിസൺ, സജി, സാജു തുമ്പ, രജനി, ഷീനാ ബീഗം, രശ്മി, മുസ്ലിം ലീഗ് നേതാക്കളായ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂരവിള, തൗഫീഖ് ഖരീം, സിയാദ് കഠിനംകുളം, ഷംനാദ് പുന്നക്കാട്, ഷിബു കാപ്പിക്കട, ഷിംനാസ് നാലു മുക്ക് എന്നിവർ സംസാരിച്ചു.
സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ മാർച്ചിനെ തുടർന്ന് നടന്ന സംഗമം ഡി.സി.സി സെക്രട്ടറി ഫ്രാൻസിസ് ജേഫേഴ്സൺ ഉദ്ഘാടനം ചെയ്തു





0 Comments