/uploads/news/news_കണിയാപുരത്തിൻ്റെ_ഗതാഗതക്കുരുക്കിന്_ശാശ്വ..._1723694354_7065.jpg
POLITICS

കണിയാപുരത്തിൻ്റെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരത്തിനായി 24 മണിക്കൂർ നിരാഹാര സമരം


കണിയാപുരം: കണിയാപുരം റെയിൽവേ മേൽപ്പാലം എത്രയും വേഗം യഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിവരുന്ന സമരങ്ങളുടെ തുടർച്ചയായി കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ (KDO) 24 മണിക്കൂർ നിരാഹാര സമരം നടത്തി. കണിയാപുരം ഗേറ്റ് മുക്ക് ജംങ്ഷനിൽ സംഘടിപ്പിച്ച സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കൾ പങ്കെടുത്തു.

കെ.ഡി.ഒ ചെയർമാൻ തോട്ടുങ്കര നൗഷാദ് യോഗത്തിൽ അധ്യക്ഷ വഹിച്ചു. മുൻ മന്ത്രി സി.ദിവാകരൻ സമരം ഉൽഘാടനം ചെയ്‌തു. മുൻ എം.പി പീതാംബരക്കുറുപ്പ്, മുൻ എം.എൽ.എമാരായ എം.എ.വാഹിദ്, ശരത് ചന്ദ്രപ്രസാദ്, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, അഡ്വ: സിറാജ്, ബദറുദ്ദീൻ മൗലവി, അഡ്വ. കെ.ജെ.ഹലീം, അഷ്റഫ് ചാന്നാങ്കര, കൈപ്പള്ളി വാഹിദ്, ആലുമ്മൂട് സഫർ, അഡ്വ മുനീർ, ബ്ലോക്ക് മെമ്പർ എം.എ.ഷഹീൻ, അഡ്വ കെ.എച്ച്.എം മുനീർ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു.

ശിവൻ കുട്ടി, എം.കെ നവാസ്, ബ്ലോക്ക് മെമ്പർ ഷഹീൻ, സത്താർ, ഫാറൂഖ്, വടക്കതിൽ ഷഫീക്, ജോയ് പള്ളിപ്പുറം, സുനി എന്നിവർ നിരാഹാരമനുഷ്ഠിച്ചു. ലോക മലയാള സഭയുടെ പ്രതിനിധിയും ജീവകാരുണ്യ പ്രവർത്തകനുമായ അഡ്വ: സിറാജ്ജുദ്ധീൻ സമാപന ചടങ്ങ് ഉത്ഘാടനം ചെയ്തു‌.

കണിയാപുരത്തിൻ്റെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരത്തിനായി 24 മണിക്കൂർ നിരാഹാര സമരം

0 Comments

Leave a comment