കഴക്കൂട്ടം: കഴക്കൂട്ടത്തിൻ്റെ ജനഹൃദയങ്ങളിലിടം നേടാൻ റോഡ് ഷോയുമായി തിരുവനന്തപുരം ലോകസഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. ഐ.ടി നഗരമായ കഴക്കൂട്ടത്തിന്റെ സ്നേഹവും സൗഹൃദവും മനസ്സിലേറ്റു വാങ്ങിയാണ് പന്ന്യൻ രവീന്ദ്രൻ ഇന്നലെ രാവിലെ റോഡ് ഷോ ആരംഭിച്ചത്. മത്സ്യത്തൊഴിലാളികൾ, നെയ്ത്ത് തൊഴിലാളികൾ, കർഷക തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണങ്ങളാണ് നൽകിയത്.
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എം.വിജയകുമാർ കരിക്കകത്ത് വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത തുറന്ന വാഹനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയോടൊപ്പമായിരുന്നു റോഡ് ഷോ. പതിനായിരങ്ങൾ റോഡ് ഷോയിൽ പങ്കാളികളായി. റോഡിനിരുവശവും ആയിരക്കണക്കിന് പേരാണ് അഭിവാദ്യങ്ങളുമായി ഒപ്പം ചേർന്നത്.
കരിക്കകത്തു നിന്നുമാരംഭിച്ച് ആയിരത്തിലധികം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കരിക്കകം, വെൺപാലവട്ടം, ആനയറ, പേട്ട, പള്ളിമുക്ക്, കുമാരപുരം, മെഡിക്കൽ കോളേജ്, ഉള്ളൂർ, ആക്കുളം, ചെറുവയ്ക്കൽ, ശ്രീകാര്യം, കല്ലമ്പള്ളി, പോങ്ങുംമ്മൂട്, ഉള്ളൂർ, കേശവദാസപുരം, പാണൻവിള, നാലാഞ്ചിറ, മണ്ണന്തല, കേരളാദിത്യപുരം, പൗഡിക്കോണം ,
സൊസൈറ്റിമുക്ക്, ചെല്ലമംഗലം, ശ്രീകാര്യം, വേളി പള്ളി, സ്റ്റേഷൻകടവ്,
പള്ളിത്തുറ, ശാന്തിനഗർ, വിളയിൽക്കുളം, എഫ്.സി.ഐ ഗോഡൗൺ, പുല്ലാട്ടുകരി, നാലുമുക്ക്, പോലീസ് സ്റ്റേഷൻ, ചന്തവിള, കാട്ടായിക്കോണം, ചേങ്കോട്ടുകോണം
സ്വാമിയാർ മഠം, ഞാണ്ടൂർക്കോണം,
പൗഡിക്കോണം, മുക്കിൽക്കട, ഉദയഗിരി,
ചെമ്പഴന്തി, ആനന്ദേശ്വരം, ചേങ്കോട്ടുകോണം, കാര്യവട്ടം, ചാവടിമുക്ക്, മൺവിള, അരശുംമുട്,
കുളത്തൂർ, മുക്കോലക്കൽ, ആറ്റിൻകുഴി വഴി കഴക്കൂട്ടത്ത് സമാപിച്ചു .
മണ്ഡലം സെക്രട്ടറി സി.ലെനിൻ, ഏരിയ സെക്രട്ടറി ഡി.രമേശൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ചന്തവിള മധു, സോളമൻ വെട്ടുകാട്, മനോജ് എടമന, തുണ്ടത്തിൽ അജി, ചിത്രലേഖ, പുഷ്കരകുമാർ, മനോഹരൻ, സ്റ്റാൻലി ഡിക്രൂസ് തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.
മത്സ്യത്തൊഴിലാളികൾ, നെയ്ത്ത് തൊഴിലാളികൾ, കർഷക തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണങ്ങളാണ് പന്ന്യൻ രവീന്ദ്രനു നൽകിയത്.





0 Comments