വർക്കല: കുടുംബസംവിധാനങ്ങളെ തകർക്കുവാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്പിക്കണമെന്ന് വിസ്ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി വർക്കലയിൽ സംഘടിപ്പിച്ച വിസ്ഡം യൂത്ത് 'ടോക്ക് ഷോ' ആവശ്യപ്പെട്ടു. 'ലിബറലിസവും ധാർമ്മികതയും' എന്ന വിഷയത്തിൽ വർക്കല മൈതാനത്ത് സംഘടിപ്പിച്ച ടോക്ക് ഷോയിൽ വിവിധ നേതാക്കൾ പങ്കെടുത്തു.
സ്വവർഗ ലൈംഗികതയെ പോത്സാഹിപ്പിക്കുകയും, അതിനു വേണ്ടി പ്രയത്നിക്കുന്നവരുടെയും ലക്ഷ്യം കുടുംബ ഭദ്രത തകർക്കലാണെന്നും ഇത്തരം ശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കണമെന്നും ടോക്ക് ഷോയിൽ അഭിപ്രായമുയർന്നു.
വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഹാറൂൺ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സലിം കുട്ടി ഓടയം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിസ്ഡം സ്റ്റുഡൻ്റ് സംസ്ഥാന പ്രസിഡൻ്റ് അർഷദ് അൽഹികമി മോഡറേറ്ററായി.
'യുവത്വം നിർവചിക്കപ്പെടുന്നു' എന്ന പ്രമേയത്തിൽ ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് വെച്ച് നടത്തുന്ന കേരള യൂത്ത് കോൺഫറൻസിൻ്റെ ഭാഗമായാണ് ടോക് ഷോ സംഘടിപ്പിച്ചത്. കെ.പി.സി.സി സെക്രട്ടറി അഡ്വ: ബി.ആർ.എം ഷഫീർ, വിസ്ഡം സ്റ്റുഡന്റ്സ് വൈസ് പ്രസിഡൻ്റ് സ്വഫ് വാൻ ബറാമി, തിരു: യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ.അജയൻ പനയറ, സി.പി.എം പ്രതിനിധി അഡ്വ.സജ്നു സലാം, ശിവഗിരി മഠം പ്രതിനിധി ശ്രീമത് സുരേശ്വരാനന്ദ സ്വാമി, ആറ്റിങ്ങൽ ഗവ.കോളേജ് പ്രൊഫ: യൂസുഫ് നദ് വി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹ്മദ്, വിസ്ഡം യൂത്ത് സംസ്ഥാന സമിതിയംഗം ത്വാഹ അബ്ദുൽബാരി, മനാഫ് പാലാംകോണം, നൗഫൽ മണനാക്ക്, ജമീൽ പാലാംകോണം എന്നിവർ നേതൃത്വം നൽകി.
സ്വവർഗ ലൈംഗികതയെ പോത്സാഹിപ്പിക്കുകയും, പ്രയത്നിക്കുന്നവരുടെയും ലക്ഷ്യം കുടുംബ ഭദ്രത തകർക്കലാണെന്നും ഇത്തരം ശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കണമെന്നും ടോക്ക് ഷോയിൽ അഭിപ്രായമുയർന്നു





0 Comments